പഞ്ചാബ് മുഖ്യന് നാളെ രണ്ടാം താലികെട്ട്

പഞ്ചാബ് മുഖ്യന് നാളെ രണ്ടാം താലികെട്ട്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നാളെ വീണ്ടും വിവാഹിതനാകുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൗറാണ് നാല്‍പ്പത്തെട്ടുകാരനായ ഭഗവന്തിന്റെ വധു. ചണ്ഡീഗഡിലെ വസതിയില്‍ ലളിതമായ രീതിയില്‍ ചടങ്ങുകള്‍ നടക്കും.

വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തില്‍ ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ എത്തുമെന്നാണ് വിവരം.

ആദ്യ ഭാര്യ ഇന്ദര്‍ജിത് കൗറില്‍ നിന്ന് ആറ് വര്‍ഷം മുമ്പ് ഭഗവന്ത് മാന്‍ വിവാഹ മോചനം നേടിയിരുന്നു. ഈ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇന്ദര്‍ജിത് കൗറും മക്കളും അമേരിക്കയിലാണ് താമസിക്കുന്നത്. മാര്‍ച്ച് 16 ന് നടന്ന ഭഗവന്ത് മാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

2011 ലാണ് ഭഗവന്ത് മാന്‍ രാഷ്ട്രീയത്തിലെത്തിയത്. 2014 ല്‍ എഎപി ടിക്കറ്റില്‍ ആദ്യമായി സംഗ്രൂരില്‍ നിന്ന് എംപിയായി. 2019 ലും അദ്ദേഹം സംഗ്രൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2022 ല്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയും വന്‍ വിജയം നേടുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.