മംഗലാപുരം: കനത്ത മഴയില്‍ ഉരുള്‍പൊട്ടി മംഗലാപുരത്ത് മൂന്നു മലയാളികള്‍ മരിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലിനായെത്തിയവരാണ് മരിച്ചത്. മംഗലാപുരം പഞ്ചിക്കല്ലില്‍ ആണ് സംഭവം. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്വാളിലാണ് അപകടം ഉണ്ടായത്.
കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു. നിരവധി മലയാളികള്‍ റബര്‍ കൃഷിക്കായി താമസിക്കുന്ന സ്ഥലമാണ് പഞ്ചിക്കല്‍.
ഈ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടകയില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്.