ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയാന്‍ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന്‍ വീരമൃത്യു വരിച്ചു.
രാവിലെ കുപ്വാരയിലായിരുന്നു സംഭവം. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ കര്‍ണാ സെക്ടറിലൂടെയായിരുന്നു ഭീകരര്‍ കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
നിയന്ത്രണ രേഖവഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഭീകരരെ പിടികൂടാനായി സുരക്ഷാ സേന അടുത്തേക്ക് എത്തിയതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷ സേന ഭീകരനെ വധിച്ചത്.
ഇയാളുടെ പക്കല്‍ നിന്നും എ.കെ 47 തോക്കുകള്‍, മാഗസിനുകള്‍, വെടിയുണ്ടകള്‍, പിസ്റ്റല്‍, ഗ്രനേഡുകള്‍ എന്നിവയും പിടിച്ചെടുത്തു.