നൂപുര്‍ ശര്‍മ്മ പറഞ്ഞത് വാസ്തവം; തെറ്റാണെന്ന് വിശ്വസിക്കുന്നെങ്കില്‍ അത് വിശദീകരിക്കണമെന്ന് ഇസ്ലാമിക മതപണ്ഡിതന്‍

നൂപുര്‍ ശര്‍മ്മ പറഞ്ഞത് വാസ്തവം; തെറ്റാണെന്ന് വിശ്വസിക്കുന്നെങ്കില്‍ അത് വിശദീകരിക്കണമെന്ന് ഇസ്ലാമിക മതപണ്ഡിതന്‍

ന്യൂഡല്‍ഹി: പ്രവാചകന്‍ നബിയെക്കുറിച്ച് നൂപുര്‍ ശര്‍മ്മ പറഞ്ഞത് വാസ്തവമാണെന്ന് ഇസ്ലാമിക മതപണ്ഡിതന്‍ അതിഖുര്‍ റഹ്മാന്‍. ശരിയായ ഒരു കാര്യം തുറന്നു പറഞ്ഞതിന് മുന്‍ ബിജെപി വക്താവ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇസ്ലാമിക മതപണ്ഡിതര്‍ ഈ വിഷയം വ്യക്തമായി ചര്‍ച്ച ചെയ്യണമെന്നും അതിഖുര്‍ റഹ്മാന്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അതിഖുര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

നബിയുടെ ജീവിതത്തെക്കുറിച്ച് നൂപുര്‍ ശര്‍മ്മ പറഞ്ഞത് ഒരിക്കലും തെറ്റല്ല. ഏതെങ്കിലും ഇസ്ലാമിക പണ്ഡിതനോ മുസ്ലീമോ അവര്‍ പറഞ്ഞത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വിശദീകരിക്കാന്‍ അവര്‍ തയ്യാറാകണം. നൂപുര്‍ ശര്‍മ്മ എങ്ങനെ തെറ്റുകാരിയായെന്ന് ചര്‍ച്ച ചെയ്യാനും അവര്‍ക്ക് മാപ്പ് നല്‍കാനും മുസ്ലീം പുരോഹിതര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് രാജ്യത്ത് ഇസ്ലാമിക തീവ്രവാദികള്‍ രണ്ട് അരുംകൊലകളും നടത്തിയിരുന്നു. അമരാവതിയിലും ഉദയ്പൂരിലുമായി രണ്ട് യുവാക്കളെയാണ് ജിഹാദികള്‍ കത്തിക്ക് ഇരയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.