ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മലയാളി ജവാന്‍ മരിച്ചു. കൊല്ലം ശൂരനാട് വായനശാല സ്വദേശി സൂരജ് ആര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ തുമാല്‍ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടം ഉണ്ടായത്.
സിആര്‍പിഎഫ് കമാന്‍ഡോ ആണ് മരിച്ച സൂരജ്.
ഇന്നലെ രാത്രി നക്സല്‍ ബാധിത മേഖലയില്‍ സൈനിക ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം ലഭിച്ചത്.