ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജന്‍സ്; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ്

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജന്‍സ്; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ്

ചെന്നൈ: ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹത്തിന് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളില്‍ ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും ധാരാളം അഭയാര്‍ത്ഥികള്‍ പ്രവഹിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവര്‍ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.