കെ.എസ്.ആര്‍.ടി.സി.ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി.ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല: ഹൈക്കോടതി

കൊച്ചി: കെ എസ് ആര്‍ ടി സി നിര്‍ത്താന്‍ പോകുന്നു എന്ന അടക്കം പറച്ചില്‍ പോലും അനുവദിക്കാനാകില്ലായെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സി.യുടെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്നും കോടതി വിലയിരുത്തി. ശമ്പളം കൃത്യസമയത്ത് നല്‍കാത്തതിനെതിരേ ജീവനക്കാരനായ ആര്‍. ബാജി അടക്കം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന, ദൈനംദിനം ആറു ലക്ഷത്തോളം ആളുകള്‍ യാത്ര ചെയ്യുന്ന സ്ഥാപനമാണിത്. ഇതിനു പകരമായി മറ്റൊന്നില്ല. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി കക്കൂസുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കണം. 'ബാക്ക് ടു കെ.എസ്.ആര്‍.ടി.സി' പോലുള്ള നടപടികളും ഉണ്ടാകണം. അതിന് മേല്‍നോട്ടത്തിന് കോടതി തയ്യാറാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ശമ്പളം കൃത്യസമയത്ത് നല്‍കാത്തതിനെതിരേ ജീവനക്കാരനായ ആര്‍. ബാജി അടക്കം ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കോടതി ഇടപെടലിനെത്തുടര്‍ന്ന് ഇടക്കാല ആശ്വാസം എന്ന നിലയില്‍ സര്‍ക്കാര്‍ 20 കോടി രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറിയതായി സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സന്തോഷ് കുമാര്‍ അറിയിച്ചു. ജൂലൈ 31 വരെ സമയം അനുവദിച്ചാല്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനാകുമെന്നും വിശദീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.