ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന് വീരമൃത്യു. പൊലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
എഎസ്‌ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ആക്രമണം.
ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.