ശ്രീനഗറിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് ഭീകരര്‍

ശ്രീനഗറിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് ഭീകരര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് ഹിന്ദ് പ്രവിശ്യ. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 7.15 ഓടെയായിരുന്നു സംഭവം. ആക്രമണം നടത്തുന്നതിന്റെ വീഡിയോയും ഐഎസ് പങ്കുവെച്ചു.

പിസ്റ്റളുമായെത്തി പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. കൂടാതെ പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്ലാമിക് സെന്‍ട്രല്‍ മാധ്യമം ആയ അമാഖ് ആണ് വീഡിയോ പുറത്തുവിട്ടത്.

ലാല്‍ ബസാറില്‍ വെച്ച് നടന്ന ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുഷ്താഖ് അഹമ്മദാണ് മരിച്ചത്. ഹെഡ് കോണ്‍സ്റ്റബിള്‍ ഫയാസ് അഹമ്മദ്, എസ്പിഒ അബൂബക്കര്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം ഡ്യൂട്ടിയില്‍ കയറിയതിന് മണിക്കൂറുകള്‍ക്കുള്ളില്‍ മുഷ്താഖ് കൊല്ലപ്പെടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.