കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിനെതിരേ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഷാജിന്റെ രഹസ്യമൊഴി കോടതി കേട്ടു. രണ്ട് മണിക്കൂറിലധികം ഇത് നീണ്ടുനില്‍ക്കുകയും ചെയ്തു.
ഷാജ് കിരണ്‍ മൊഴി നല്‍കിയത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്. സ്വപ്ന നല്‍കിയ തെളിവുകള്‍ കെട്ടിച്ചമച്ച ഒന്ന് മാത്രമാണെന്നും തന്റെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും അത് ഉടന്‍ തന്നെ പുറത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
ഷാജിന്റെയും സുഹൃത്ത് ഇബ്രഹാമിന്റെയും മൊഴി പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് രേഖപ്പെടുത്തിയത്. ഇബ്രഹാമിന്റെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. സ്വപ്ന ആദ്യം നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനയാണ് സ്വപ്ന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നാണ് ഇരുവരും നല്‍കിയ പരാതിയിലും പറഞ്ഞത്.