കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ; രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ' പദയാത്രയ്ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ; രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ' പദയാത്രയ്ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കം

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ 'ഭാരത് ജോഡോ' യാത്ര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാകും പദയാത്ര നടത്തുകയെന്നും 3500 കിലോ മീറ്റര്‍ പദയാത്രയില്‍ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

148 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 18 ദിവസം കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയുമാണ് പദയാത്ര കടന്നു പോകുന്നത്.

അതിനിടെ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന ദിവസം ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. എം.പിമാര്‍ ഡൽഹിയില്‍ പ്രതിഷേധിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. 25,000 കുറയാത്ത പ്രവര്‍ത്തകരെ പ്രതിഷേധ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും ദ്വിഗ് വിജയ് സിങ്, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.