ന്യൂഡൽഹി: രാജ്യത്ത് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് സൗജന്യ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍.വാക്സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിന്‍ വിതരണം.
75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്. 75 ദിവസം സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 15 മുതല്‍ 59 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കും. സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ എടുക്കാം.
18 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ രാജ്യത്തെ 77 കോടി ജനങ്ങളില്‍ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്.