തിരുവനന്തപുരം: കെ ഫോണിന് കേന്ദ്ര ടെലികോം മന്ത്രാലയത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ലഭിച്ചു. ഐ.എസ്.പി ലൈസന്‍സിനുള്ള ധാരണാപത്രം ഇന്നലെ കൊച്ചിയില്‍ ഒപ്പിട്ടു. ഇതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് സേവനദാതാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാം.
കെ ഫോണിന് ആവശ്യമായ ലൈസന്‍സുകളെല്ലാം ഇതോടെ ലഭിച്ചു. കഴിഞ്ഞ ആഴ്ച ഇന്‍ഫ്രസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി വണ്‍ ലൈസന്‍സ് ലഭിച്ചിരുന്നു. ലൈസന്‍സ് എല്ലാം ലഭിച്ചെങ്കിലും നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അടുത്ത മാസമേ സേവനം നല്‍കി തുടങ്ങൂ.