ന്യൂഡല്‍ഹി: കോവിഡിനെതിരെ മൂക്കിലൂടെയുള്ള സ്പ്രേ ഫലപ്രദമെന്ന് കണ്ടെത്തിയതായി പഠനം. ഇന്ത്യയില്‍ നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
സ്പ്രേ നല്കിയ രോഗികളുടെ ശരീരത്തില്‍നിന്ന് 24 മണിക്കൂറിനിടെ 94 ശതമാനവും 48 മണിക്കൂറിനിടെ 98 ശതമാനം വൈറസുകളും കുറഞ്ഞതായി ലാന്‍സെറ്റിന്റെ പഠനത്തിലാണ് കണ്ടെത്തിയത്.
മുംബൈ ആസ്ഥാനമായ ഔഷധ നിര്‍മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്കാണ് പരീക്ഷണം നടത്തിയത്. ഏഴു ദിവസത്തെ ചികിത്സയാണ് കോവിഡ് രോഗികള്‍ക്ക് നല്‍കിയത്. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ വ്യാപിച്ച സമയത്തായിരുന്നു പഠനം നടത്തിയത്.