ബെംഗളൂരു: ജിഗനിയില്‍ ബൈക്കിലെത്തിയ സംഘം മലയാളി യുവാവിനെ കുത്തിക്കൊന്നു. കാസര്‍കോട് രാജപുരം പൈനിക്കരയില്‍ ചേരുവേലില്‍ സനു തോംസണ്‍ (31) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30നു ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റയ്ക്ക് നടന്നു വരുമ്പോഴാണ് സംഭവം.
ജിഗനി ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് മരിച്ച തോംസണ്‍. ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം.
ജിഗനി ടാറ്റ മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ്. ക്വട്ടേഷന്‍ സംഘം ആളുമാറി കൊലപ്പെടുത്തിയതാണെന്നാണ് സൂചന. ജിഗനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിച്ചു.
സംസ്‌കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി ദേവാലയത്തില്‍. മാതാവ്: ബിനി സഹോദരങ്ങള്‍: സനല്‍, മരിയ