പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പ്; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പ്; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു

ന്യൂഡൽഹി: പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു.
എ.എസ്.ഐ വിനോദ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്.

ഇന്ന് ഉച്ചയോടുകൂടിയാണ് ഏറ്റുമുട്ടലുണ്ടായത്. ആപ്പിൾ തോട്ടത്തിൽ ഒളിച്ചിരുന്ന ഭീകരരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ വിനോദ് കുമാര്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

പ്രദേശം വളഞ്ഞിരിക്കുകയാണെന്നും ഭീകരരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.