നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വി അജകുമാറിനെ നിയമിച്ചു

നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി വി അജകുമാറിനെ നിയമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഡ്വക്കേറ്റ് വി അജകുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

കേസിലെ മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് വി അജകുമാര്‍. വിചാരണക്കോടതി നടപടികളില്‍ പ്രതിഷേധിച്ച്‌ നേരത്തെ രണ്ടുതവണയും പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചിരുന്നു. വി.എന്‍ അനില്‍കുമാറും എസ് സുരേശനുമാണ് നേരത്തെ രാജിവച്ചവര്‍.

നടിയെ ആക്രമിച്ച കേസില്‍ ജൂലായ് 22 നുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിച്ചോദിച്ച്‌ അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.