ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികര്‍ മരിച്ചു

ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടി; രണ്ട് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു.
ക്യാപ്റ്റന്‍ ആനന്ദ്, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) നയിബ് സുബേദാര്‍ ഭഗ്‌വാന്‍ സിങ് എന്നിവരാണ് മരിച്ചത്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നായിരുന്നു അപകടം. മെന്ദര്‍ സെക്ടറില്‍ സൈന്യം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു അപകടമുണ്ടായതെന്ന് ജമ്മു ഡിഫന്‍സ് പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

പരിക്കേറ്റ സൈനികരെ ഉടനെ ഹെലികോപ്റ്ററില്‍ ഉദ്ദംപുരിലെ കമാന്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഹാര്‍ ഭഗല്‍പുര്‍ ജില്ലയിലെ ചമ്പ് നഗര്‍ സ്വദേശിയാണ് ക്യാപ്റ്റന്‍ ആനന്ദ്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പൊഖര്‍ ഭിട്ട സ്വദേശിയാണ് ഭഗ്‌വാന്‍ സിങ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.