വിഖ്യാത ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിങ് അന്തരിച്ചു

വിഖ്യാത ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ഭൂപീന്ദര്‍ സിങ് (82) അന്തരിച്ചു. കോവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

ആകാശവാണിയിലൂടെയാണ് ഭൂപീന്ദര്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സംഗീത സംവിധായകന്‍ മദന്‍ നിലൂടെയാണ്‌ ഭുപീന്ദര്‍ സിംഗിന് ഹിന്ദി സിനിമാ ലോകത്തേക്ക് വഴി തുറക്കുന്നത്.

'ഹഖീഖത്ത്' എന്ന ചിത്രത്തിലെ 'ഹോകെ മജ്‍ബൂര്‍' എന്ന ഗാനം മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം പാടാന്‍ മദന്‍ മോഹന്‍ ഭൂപീന്ദറിന് അവസരം നല്‍കി.

നാം ഗും ജായേഗാ', 'ദില്‍ ഡൂണ്‍ദ്താ ഹായ് ഫിര്‍ വഹി', 'ഏക് അകേല ഈസ് ഷേഹര്‍ മേം' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഭുപീന്ദര്‍ സിങിന്റേതായിട്ടുണ്ട്. ഭാര്യ മിതാലിക്കൊപ്പം പുറത്തിറക്കിയ ഗസല്‍ ആല്‍ബങ്ങളും ശ്രദ്ധേയമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.