നര്‍മ്മദാ നദിയില്‍ ബസ് മറിഞ്ഞ് 13 മരണം

നര്‍മ്മദാ നദിയില്‍ ബസ് മറിഞ്ഞ് 13 മരണം

ജയ്പൂര്‍: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നര്‍മ്മദാ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര റോഡ് വേയ്‌സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പുണെയിലേക്കുള്ള ബസ് ധാര്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഖല്‍ഘട്ട് സഞ്ജയ് സേതുവില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബസില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നും ഇതുവരെ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. അപകടസ്ഥലത്ത് ജില്ലാ ഭരണകൂടം സംഘം ഉണ്ട്. ബസ് നദിയില്‍ നിന്നും നീക്കം ചെയ്തു.

ഖാര്‍ഗോണും ധാര്‍ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,'- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.