അതിര്‍ത്തി കടന്നെത്തിയ പാക് തീവ്രവാദി അറസ്റ്റില്‍; നൂപുര്‍ ശര്‍മ്മയെ വധിക്കാനെത്തിയതെന്ന് പോലീസ്

അതിര്‍ത്തി കടന്നെത്തിയ പാക് തീവ്രവാദി അറസ്റ്റില്‍; നൂപുര്‍ ശര്‍മ്മയെ വധിക്കാനെത്തിയതെന്ന് പോലീസ്

ന്യൂഡല്‍ഹി: പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയെന്ന് ആരോപിക്കപ്പെട്ട മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താന്‍ അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ പിടിയില്‍. രാജ്യാന്തര അതിര്‍ത്തി ലംഘിച്ചെത്തിയ ഇയാളെ ശ്രീ ഗംഗനഗര്‍ ജില്ലയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 16 നാണ് ഇയാളെ ബിഎസ്എഫ് ഹിന്ദുമല്‍കോട്ട് അതിര്‍ത്തിയില്‍നിന്ന് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്. 24 കാരനായ റിസ്വാന്‍ അഷറഫ് എന്ന യുവാവാണ് പിടിയിലായത്.

പ്രതിയുടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ കണ്ടെടുത്തു. പാകിസ്താനിലെ മണ്ഡി ബഹാഉദ്ദീന്‍ ജില്ലക്കാരനാണ് പ്രതി റിസ്വാന്‍ അഷറഫ്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പട്രോളിങ് സംഘം ഇയാളെ പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ സേന അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.