പി.ടി ഉഷ എംപിയായി സത്യപ്രതിഞ്ജ ചെയ്തു; എംപിയായ ശേഷം ആദ്യം കൂടിക്കാഴ്ച്ച നടത്തിയത് പ്രധാനമന്ത്രിയുമായി

പി.ടി ഉഷ എംപിയായി സത്യപ്രതിഞ്ജ ചെയ്തു; എംപിയായ ശേഷം ആദ്യം കൂടിക്കാഴ്ച്ച നടത്തിയത് പ്രധാനമന്ത്രിയുമായി

ന്യൂഡല്‍ഹി: ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ പതിനൊന്നിന് രാജ്യസഭ ചേര്‍ന്നയുടനെയായിരുന്നു ഉഷയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്ക് ശേഷം പി.ടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു.

ഹിന്ദിയില്‍ പ്രതിജ്ഞ ചൊല്ലിയതിനെ മോഡി അഭിനന്ദിച്ചെന്ന് ഉഷ പറഞ്ഞു. കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതെന്ന് ഉഷ വിശദീകരിച്ചു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെന്നും, സംസ്ഥാന വികസനത്തിനും, സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്കും എല്ലാ എംപിമാരോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ പ്രശസ്തരായ പി.ടി ഉഷ ഉള്‍പ്പെടെ നാലു പേരെയാണ് ദക്ഷിണേന്ത്യയില്‍ നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പി.ടി ഉഷ. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ പി.ടി ഉഷ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.