ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 15 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തു

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 15 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കൊക്കെയ്ന്‍ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തില്‍

സിംബാവെ സ്വദേശിനിയെ എന്‍ഡിപിഎസ് (The Narcotic Drugs and Psychotropic Substances Atc) പ്രകാരം അറസ്റ്റ് ചെയ്തു.

അഡിസ് അബാബയില്‍ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്വെ സ്വദേശിനി ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹി എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ പക്കല്‍ നിന്നും 1015 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുക്കുകയായിരുന്നു. ചെരുപ്പിനുള്ളിലാണ് ഇവര്‍ മയക്കു മരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം.

ജൂലൈ 13ന് വിയറ്റ്നാമില്‍ നിന്ന് എത്തിയ ഇന്ത്യന്‍ ദമ്പതികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗുകളില്‍ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകളാണ് പിടികൂടിയത്. ഈ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.