വിമാനത്തിലെ തള്ളല്‍: ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

വിമാനത്തിലെ തള്ളല്‍: ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം.

തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജയരാജനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസിലെ പ്രതികളായ ഷര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. മനപൂര്‍വമല്ലാത്ത നരഹത്യ, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി് കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ജയരാജനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലടക്കം ആവശ്യമുന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ജയരാജനെ ന്യായീകരിക്കുകയായിരുന്നു. അതിനിടെയാണ് കോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.