'മന്ത്രി പദവിയിലിരുന്ന് കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി'; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്ന സുരേഷ്

'മന്ത്രി പദവിയിലിരുന്ന് കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി'; തെളിവുകള്‍  കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്ന സുരേഷ്

കൊച്ചി: മന്ത്രി സ്ഥാനത്തിരുന്ന് കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇതിന്റെ തെളിവുകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വര്‍ണക്കടത് കേസ് പ്രതി സ്വപ്ന സുരേഷ്. തെളിവുകള്‍ തന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. സത്യവാങ്മൂലത്തിനൊപ്പമാകും അവ നാളെ കോടതിയില്‍ സമര്‍പ്പിക്കുകയെന്നും സ്വപ്ന വ്യക്തമാക്കി.

മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോളാണ് കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. അതു സംബന്ധിച്ച തെളിവുകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകള്‍ നടത്തിയിരുന്നതെന്ന് വ്യക്തമാകുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അന്വേഷണത്തില്‍ ഇടപെടുന്നുണ്ട്. കേസ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭയപ്പെടുകയാണ്. സംവിധാനത്തെ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയാണ്. ഇ.ഡിയില്‍ ഇപ്പോള്‍ വിശ്വാസം തോന്നുന്നു. ഞാന്‍ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ നാളെ എല്ലാം തെളിയുമെന്ന് സ്വപ്ന പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.