ന്യൂഡല്‍ഹി: രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍. 2021-22ല്‍ മന്ത്രാലയം ഇത്തരത്തിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.
രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 94 യൂട്യൂബ് ചാനലുകള്‍ക്കും 19 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും 747 യു ആര്‍ എല്ലുകള്‍ക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 2000 സെക്ഷന്‍ 69 എ പ്രകാരമാണ് ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും ഇന്റര്‍നെറ്റില്‍ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും നടപടി ഉണ്ടാകുമെന്നും മന്ത്രി അനുരാഗ് താക്കൂര്‍ കൂട്ടിച്ചേർത്തു.