ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി പാട്‌നയില്‍ ഇറക്കി

ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്റെ ഭീഷണി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി പാട്‌നയില്‍ ഇറക്കി

പാട്‌ന: വിമാനം പറന്നു തുടങ്ങിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി യാത്രക്കാരന്‍. ഇതോടെ വിമാനം അടിയന്തരമായി പാട്‌ന വിമാനത്താവളത്തില്‍ ഇറക്കി. ഇന്‍ഡിഗോയുടെ 6E2126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വ്യോമയാന മന്ത്രാലയവും ഇന്‍ഡിഗോ എയര്‍ലൈന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബോംബ് ഭീഷണി ഉയര്‍ന്നതിനു പിന്നാലെ വിമാനം സുരക്ഷിതമായി ഇറക്കി. തൊട്ടുപിന്നാലെ യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ബോംബ് ഭീഷണി ഉയര്‍ത്തിയ യാത്രക്കാരനെ വിമാനത്താവളത്തില്‍ തന്നെ ആദ്യം തടഞ്ഞുവച്ചു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ഭീഷണി മുഴക്കിയത്.

ബോംബ് സ്‌ക്വാഡ് ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്നാല്‍ അപകടകരമായ ഒരു വസ്തുവും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.