സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. തിരുവനന്തപുരമാണ് ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 98. 83 ശതമാനം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. പെണ്‍കുട്ടികളില്‍ 95.21 ശതമാനം പേര്‍ വിജയം നേടി.

cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ രണ്ടു തവണയാണ് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്ലസ് വൺ അപേക്ഷയ്ക്കുള്ള സമയപരിധി നീട്ടിയത്. അടുത്ത തിങ്കളാഴ്ച വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് ഫലം ഇന്ന് പ്രസിദ്ധീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.