'കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ല'; യാത്രയയപ്പ് ചടങ്ങില്‍ മോഡി രാഷ്ട്രപതിയെ അവഗണിച്ചെന്ന് ആം ആദ്മിയും കോണ്‍ഗ്രസും

'കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ല'; യാത്രയയപ്പ് ചടങ്ങില്‍ മോഡി രാഷ്ട്രപതിയെ അവഗണിച്ചെന്ന് ആം ആദ്മിയും കോണ്‍ഗ്രസും

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ യാത്രയയപ്പ് ചടങ്ങില്‍ അഭിവാദ്യം ചെയ്ത് നീങ്ങിയ രാഷ്ട്രപതിയെ ക്യാമറക്ക് പോസ് ചെയ്യുന്ന തിരിക്കിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവഗണിച്ചെന്ന ആക്ഷേപവുമായി ആംആദ്മിയും കോണ്‍ഗ്രസും.

രാഷ്ട്രപതി തൊഴുത് നീങ്ങുന്നതിന്റെ വീഡിയോ പങ്കു വച്ച് സര്‍ ഇവര്‍ ഇങ്ങനെയാണ്. അങ്ങയുടെ കാലാവധി കഴിഞ്ഞു ഇനി തിരിഞ്ഞു നോക്കില്ലെന്ന പരിഹാസം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തി. സമാന രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ച് രംഗത്തെത്തി.



തൊട്ടു പിന്നാലെ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങള്‍ ബിജെപി പുറത്തു വിട്ടു. രാഷ്ട്രപതിയെ പ്രധാന മന്ത്രി പ്രത്യഭിവാദനം ചെയ്‌തെന്നും ദൃശ്യത്തിലെ ഒരു ഭാഗം മാത്രം ഗൂഢ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണെന്നുമാണ് ബിജെപിയുടെ വാദം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.