കോവിഡ് ബാധിച്ചവരില്‍ മറവിയും മാനസിക പ്രശ്നങ്ങളും വ്യാപകമെന്ന് ഡോക്ടര്‍മാര്‍

കോവിഡ് ബാധിച്ചവരില്‍ മറവിയും മാനസിക പ്രശ്നങ്ങളും വ്യാപകമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കോവിഡ് ബാധിച്ചവരില്‍ മറവി-മാനസിക രോഗങ്ങള്‍ കൂടുന്നതായി ഡോക്ടര്‍മാര്‍. കോവിഡ് ഒന്നില്‍ കൂടുതല്‍ തവണ വന്നവര്‍ക്ക് മാനസിക സമ്മര്‍ദവും ഓര്‍മക്കുറവും വിഷാദവും കൂടുന്നതായാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രക്തക്കുഴലിലെ രക്തയോട്ടത്തെ ബാധിക്കുന്ന അവസ്ഥ കൂടിയാണ്.

കൂടുതല്‍ തവണ കോവിഡ് വരുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കും. രക്തയോട്ടം കുറയുമ്പോള്‍ വരുന്ന പ്രധാന ലക്ഷണങ്ങളാണ് മറവി, വിഷാദം, ഉന്മേഷക്കുറവ്, അമിത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ. കോവിഡ് വന്നവരില്‍ 33 ശതമാനം പേര്‍ക്ക് അടുത്ത ആറു മാസത്തിനുള്ളില്‍ ഗൗരവമുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളതായി വൈദ്യശാസ്ത്ര ജേണലായ ലാന്‍സെറ്റ് പഠനം പ്രസിദ്ധീകരിച്ചിരുന്നു.

17 ശതമാനം പേര്‍ക്ക് ഉത്കണ്ഠ രോഗങ്ങള്‍, 15 ശതമാനം പേരില്‍ വിഷാദ രോഗം, ഏഴ് ശതമാനത്തിന് മദ്യാസക്തിയും ലഹരി അടിമത്തവും അഞ്ച് ശതമാനം പേര്‍ക്ക് ഉറക്കക്കുറവ്, രണ്ട് ശതമാനത്തോളം പേര്‍ക്ക് മറവി രോഗലക്ഷണങ്ങള്‍, ഒരു ശതമാനം പേര്‍ക്ക് പക്ഷാഘാതം, 0.7 ശതമാനം പേര്‍ക്ക് മസ്തിഷ്‌ക രക്തസ്രാവം എന്നിവ ഉണ്ടായിട്ടുള്ളതായാണ് പഠനം പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.