ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു. മരിച്ച പൈലറ്റുമാരുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്. വിമാനം പൂര്‍ണ്ണമായി കത്തിയമര്‍ന്നു. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയോട് വിവരങ്ങള്‍ തേടി.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം പൂര്‍ണ്ണമായി കത്തി നശിച്ചു. ബൈതു മേഖലയിലേയ്ക്കുള്ള യാത്രയിക്കിടെയാണ് ദാരുണ സംഭവം. വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.