മിഗ്-21 യുദ്ധവിമാനം അപകടം; വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടു

മിഗ്-21 യുദ്ധവിമാനം അപകടം; വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടു

ജയ്പൂര്‍:  ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ട്രെയിനര്‍ വിമാനം തകര്‍ന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന.

വിങ് കമാന്‍ഡര്‍ എം റാണ, ഫ്ലൈറ്റ് ലെഫ്റ്റനന്റ് അദ്വിതീയ ബാല്‍ എന്നിവരാണ് മിഗ് 21 യുദ്ധവിമാനം തകര്‍ന്ന് മരണപ്പെട്ടതെന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

മിഗ് -21 ട്രെയിനര്‍ വിമാനം വ്യാഴാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ഉതര്‍ലായ് എയര്‍ ബേസില്‍ നിന്ന് പരിശീലനത്തിനായി പറന്നതായി ഐ‌എ‌എഫ് പ്രസ്താവനയില്‍ പറഞ്ഞു.

രാജസ്ഥാനിലെ ഉതര്‍ലായ് വ്യോമതാവളത്തില്‍ നിന്ന് പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന വ്യോമസേനയുടെ ഇരട്ട സീറ്റുള്ള മിഗ്-21 ട്രെയിനര്‍ വിമാനമാണ് ഇന്നലെ തകര്‍ന്ന് വീണത്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.

ഇന്നലെ രാത്രി 9.10 ഓടെയാണ് അപകടം നടന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരിയോട് വിവരങ്ങള്‍ തേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.