ഇന്ത്യയിലേക്ക് മടങ്ങി വന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷ എഴുതാന്‍ അനുമതി

ഇന്ത്യയിലേക്ക് മടങ്ങി വന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്  യോഗ്യത പരീക്ഷ എഴുതാന്‍ അനുമതി

ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷ എഴുതാന്‍ അനുമതി. ജൂണ്‍ മുപ്പതിനോ അതിന് മുമ്പോ കോഴ്‌സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദേശ സര്‍വകലാശാലകളില്‍ നിന്ന് മടങ്ങിയെത്തിയ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് പരീക്ഷയ്ക്ക് അനുമതി.

അതേസമയം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കി. അതിന് പകരം രാജ്യത്ത് രണ്ട് വര്‍ഷം നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍റണ്‍ഷിപ്പ് ചെയ്യണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ആണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നടപടി.

റഷ്യ - ഉക്രൈന്‍ യുദ്ധവും കോവിഡ് മഹാമാരി മൂലവും നിരവധി വിദ്യാർത്ഥികളാണ് പഠനം പാതിവഴിയിലാക്കി വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങി എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.