ഡല്‍ഹി: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായിരുന്നു. മങ്കിപോക്‌സിന് കാരണം എ2 വൈറസ് വകഭേദമെന്നാണ് ജിനോം സീക്വന്‍സ് പഠനം വ്യക്തമാക്കുന്നത്.
എ2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്. കേരളത്തില്‍ ഇതുവരെ രണ്ട് മങ്കി പോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതിനിടെ ഇന്നലെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.