തൃശൂര്‍: തൃശൂരില്‍ മരിച്ച ഇരുപ്പത്തിരണ്ടുകാരന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം. ഇന്ന് രാവിലെ മരിച്ച ചാവക്കാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂന്ന് ദിവസം മുമ്പാണ്. വിദേശത്ത് നിന്നാണ് യുവാവ് എത്തിയത്. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബില്‍ എത്തിച്ചു.
അതേസമയം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷി ഇല്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു. എ2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കിയിരുന്നു.