പ്ലസ് വണ്‍: കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

പ്ലസ് വണ്‍: കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന് 10 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാന്‍ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഈ പത്തു ശതമാനം മാറ്റി നിര്‍ത്തിയാകും അലോട്‌മെന്റ് നടത്തുക.

ട്രയല്‍ അലോട്ട്‌മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതല്‍ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയല്‍ അലോട്‌മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകള്‍ ആണ് മാറ്റുന്നത്. ഇത്രയും സീറ്റില്‍ ട്രയല്‍ ഘട്ടത്തില്‍ വന്ന കുട്ടികള്‍ ഒന്നാം അലോട്‌മെന്റില്‍ പുറത്താകുമൊ എന്നും ആശങ്ക ഉണ്ട്.

ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീല്‍ പോകാന്‍ തീരുമാനിച്ചതാണ് പ്രശ്‌നം. ഓപ്പണ്‍ മെറിറ്റ് ആയി കണക്കാക്കി ട്രയല്‍ അലോട്‌മെന്റ് നടത്തിയ സീറ്റുകള്‍ ആണ് മാറ്റിവെക്കുന്നത്. അതേസമയം, പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. നാലു സെര്‍വറുകളില്‍ ഒരേ സമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.