പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് നാളെ വൈകിട്ട് അഞ്ചുവരെ നീട്ടി

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് നാളെ വൈകിട്ട് അഞ്ചുവരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി. നാളെ വൈകിട്ട് അഞ്ചുവരെയാണ് നീട്ടിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ട്രയല്‍ അലോട്ട്മെന്റുമായി ബന്ധപ്പെട്ട് വെബ്സൈറ്റില്‍ കയറാന്‍ കഴിയാതിരുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാവരും ഒന്നിച്ച് സൈറ്റില്‍ കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌ന കാരണമെന്ന മന്ത്രിയുടെ പരാമര്‍ശവും വിവാദമായി.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ ഒരുക്കിയ പോര്‍ട്ടലിന്റെ നാല് സെര്‍വറുകളില്‍ ഒരേസമയം ലക്ഷത്തിലേറെപ്പേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.