കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാനക്കമ്പനി ജീവനക്കാരന്‍ പിടിയില്‍

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; വിമാനക്കമ്പനി ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരനാണ് കരിപ്പൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 2.64 കിലോ സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.

വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വിമാനക്കമ്പനി ജീവനക്കാരനാണ് സ്വര്‍ണക്കടത്തിന് പിടിയിലായത്.

വിമാനത്തില്‍ സ്വര്‍ണ്ണവുമായി എത്തിയ യാത്രക്കാരന്‍ പരിശോധന ഒഴിവാക്കുന്നതിന് വേണ്ടി സ്വര്‍ണം, വിമാനക്കമ്പനി ജീവനക്കാരനായ മുഹമ്മദ് ഷമീമിന് കൈമാറുകയായിരുന്നു. സംശയം തോന്നിയ സിഐഎസ്എഫ് ജീവനക്കാരനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് തിരിച്ചറിഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.