മുഴുവന്‍ മന്ത്രിമാരോടും രാജി ആവശ്യപ്പെടും; പുനസംഘടന നീക്കവുമായി മമത ബാനര്‍ജി

മുഴുവന്‍ മന്ത്രിമാരോടും രാജി ആവശ്യപ്പെടും; പുനസംഘടന നീക്കവുമായി മമത ബാനര്‍ജി

കൊല്‍ക്കത്ത: അധ്യാപക അഴിമതിയില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ അടിയന്തര നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിസഭ പുനസംഘടിപ്പിക്കാനാണ് നീക്കം. മുഴുവന്‍ മന്ത്രിമാരോടും രാജിവയ്ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം.

അടുത്ത മാസം നാലിന് മുന്‍പ് പുനസംഘടനയുണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ തലപ്പത്തേക്ക് യുവാക്കള്‍ക്ക് അവസരം നല്‍കും.

അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിയുടെയോ അനുയായി അര്‍പ്പിത ബാനര്‍ജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമര്‍ശിക്കാതെയുള്ള മമത ബാനര്‍ജിയുടെ പ്രതികരണം.

തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചരണങ്ങള്‍ ആണെന്നും ബംഗാള്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.