രമണ 26ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നിയമ മന്ത്രാലയം

 രമണ 26ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നിയമ മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കാന്‍ നിയമ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഓഗസ്റ്റ് 26ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. നിലവിലെ ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചു. ജസ്റ്റിസ് എന്‍.വി.രമണ വിരമിക്കുമ്പോള്‍ ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും.

ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്തത്. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടന്നത്.

ജസ്റ്റിസ് നുതലപാട്ടി വെങ്കട രമണ എന്ന എന്‍.വി രമണയ്ക്ക് രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവത്തിന്റെ നാമത്തിലായിരുന്നു എന്‍.വി രമണയുടെ സത്യപ്രതിജ്ഞ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.