കുറ്റങ്ങള്‍ ഗൗരവതരം; സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

കുറ്റങ്ങള്‍ ഗൗരവതരം; സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ലക്നൗ: ഹത്രാസില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും മലയാളി മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. കാപ്പന് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവതരമാണെന്നായിരുന്നു കോടതി നിരീക്ഷണം. ജസ്റ്റിസ് കൃഷ്ണ പഹല്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. വാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇന്നലെയാണ് കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിനെ സമീപിച്ചത്.

2020ലാണ് ഹത്രാസില്‍ കലാപത്തിനായി എത്തിയ സിദ്ദീഖ് കാപ്പനെയും കൂട്ടാളികളെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിദ്ദീഖ് കാപ്പനും കൂട്ടരും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും ഇതിനായി വിദേശത്ത് നിന്ന് ഉള്‍പ്പടെ ഫണ്ട് ശേഖരിച്ചതായും പൊലീസ് കണ്ടെത്തി. ഇതോടെ യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇവര്‍ക്ക് മേല്‍ ചുമത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.