ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ നേട്ടം. പുരുഷന്മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ 5-0 ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെയാണ് തോല്പിച്ചത്. വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0നാണ് നിതു പരാജയപ്പെടുത്തിയത്.
അതേസമയം വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി സിന്ധു ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.