ദേശീയപാതയിലെ അശാസ്ത്രീയമായ കുഴിയടയ്ക്കല്‍; കലക്ടര്‍മാര്‍ നേരിട്ടു പരിശോധിക്കണമെന്ന് ഹൈക്കോടതി

ദേശീയപാതയിലെ അശാസ്ത്രീയമായ കുഴിയടയ്ക്കല്‍; കലക്ടര്‍മാര്‍  നേരിട്ടു പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി ജില്ലാ കലക്ടര്‍മാര്‍ നേരിട്ടു പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശീയപാതയിലെ അറ്റകുറ്റപ്പണിയാണ് തൃശൂര്‍-എറണാകുളം കലക്ടര്‍മാര്‍ നേരിട്ടു പരിശോധിക്കണമെന്നു കോടതി നിര്‍ദേശിച്ചത്.

അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവരാമചന്ദ്രന്‍ അമിക്കസ്‌ക്യൂറി വഴിയാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അടിയന്തരമായി അറ്റകുറ്റപ്പണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തണം. അറ്റകുറ്റപ്പണികളുടെ നിലവാരം പരിശോധിക്കണം എന്നാണ് നിര്‍ദേശം

ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ദേശീയപാതയിലെ കുഴിയടയ്ക്കല്‍ ഇന്ന ആരംഭിച്ചിരുന്നു. എന്നാല്‍ കുഴിയടയ്ക്കല്‍ അശാസ്ത്രീയമായ രീതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പാക്കറ്റിലാക്കിയ ടാര്‍ മിക്സ് കൊണ്ടുവന്ന് കുഴികളില്‍ തട്ടി കൈകോട്ട് ഉപയോഗിച്ച് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായുള്ളത്. കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരോ ഉത്തരവാദിത്തത്തപ്പെട്ടവരോ ഇവരുടെ കൂടെ ഇല്ല. നിരന്തരം അപകടം നടക്കുന്ന മേഖലയാണെന്നും ഇത്തരത്തില്‍ ഒരു അറ്റകുറ്റപണി നടത്തിയിട്ട് കാര്യമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.