സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണം; യു.പിയില്‍ ഐഎസ് ഭീകരന്‍ അറസ്റ്റില്‍

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണം; യു.പിയില്‍ ഐഎസ് ഭീകരന്‍ അറസ്റ്റില്‍

ലക്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഐഎസ് ഭീകരന്‍ അറസ്റ്റില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ സബാവുദ്ദീന്‍ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ )ന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെ അസംഗഢില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളുകളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ ഉള്‍പ്പടെ യു.പി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് സബാവുദ്ദീന്റെ സമൂഹ മാധ്യമ ഇടപെടല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജിഹാദി ആക്രമണത്തിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സമൂഹമാധ്യമത്തിലെ പോസ്റ്റുകള്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനത്ത് എത്തിച്ച സബാവുദ്ദീനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചില ജിഹാദി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഇയാള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രദേശിക ആര്‍എസ്എസ് നേതാക്കളെയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.