രഹസ്യമൊഴി പരസ്യമാക്കാനില്ല; സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി തള്ളി

രഹസ്യമൊഴി പരസ്യമാക്കാനില്ല; സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ  ഹര്‍ജി തള്ളി

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ട് സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് സരിത ആവശ്യപ്പെട്ടത്. എന്നാല്‍ രഹസ്യമൊഴി പൊതുരേഖ അല്ലെന്ന കണ്ടെത്തലോടെ കോടതി ആവശ്യം തള്ളുകയായിരുന്നു.

തനിക്കെതിരെയും പരാമര്‍ശമുണ്ടെന്നും അത് അറിയണമെന്നുമായിരുന്നു സരിതയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോഴും ഹൈക്കോടതി ഹര്‍ജിക്കാരിയെ വിമര്‍ശിച്ചിരുന്നു.

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിതയ്ക്ക് എന്തവകാശം എന്നാണ് കോടതി ചോദിച്ചത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആള്‍ക്ക് എങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകും എന്നും കോടതി ആരാഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ നിര്‍ണായക രഹസ്യമൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇഡി തയ്യാറെടുക്കുകയാണ്. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.