യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

മംഗളൂരു: മംഗളൂരു സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. സുള്ള്യയിലെ ബെള്ളാരെ സ്വദേശികളായ ഇവര്‍ കാസര്‍ഗോഡ് ഒളിവില്‍ കഴിയുകയായിരുന്നു.

കാസര്‍ഗോഡ് നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങാനിരിക്കേയാണ് കൂടുതല്‍ അറസ്റ്റ് ഉണ്ടായത്.

കഴിഞ്ഞ ജൂലൈ 27നാണ് കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്‌ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.