കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ബിഎസ്എന്‍എല്‍ ലാന്‍ഡ് കണക്ഷന്‍ ഉപേക്ഷിച്ചത് എട്ടു ലക്ഷം ഉപയോക്താക്കള്‍

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ ബിഎസ്എന്‍എല്‍ ലാന്‍ഡ് കണക്ഷന്‍ ഉപേക്ഷിച്ചത് എട്ടു ലക്ഷം ഉപയോക്താക്കള്‍

കൊച്ചി: ബിഎസ്എന്‍എല്ലിന്റെ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2017 മുതല്‍ നാളിതുവരെ എട്ടുലക്ഷത്തിലധികം പേരാണ് കേരളത്തില്‍ കണക്ഷന്‍ വിച്ഛേദിച്ചത്. മൊബൈല്‍ സാര്‍വത്രികമായതും ലാന്‍ഡ് ഫോണ്‍ കണക്ഷനുകളില്‍ അടിക്കടി തകരാര്‍ വന്നതും ഉപയോക്താക്കളെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ചു.

ഈ കാലയളവില്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ വിച്ഛേദിച്ച ഉപഭോക്താക്കള്‍ക്ക് ഡെപ്പോസിറ്റ് ഇനത്തില്‍ 20 കോടി 40 ലക്ഷം രൂപയാണ് ബിഎസ്എന്‍എല്‍ നല്‍കാനുള്ളത്. പ്രവര്‍ത്തനം നിലച്ച ലാന്‍ഡ് ലൈനുകള്‍ വീണ്ടെടുക്കാന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയെങ്കിലും ഉപയോക്താക്കളില്‍ നിന്ന് അനുകൂല നിലപാടല്ല ഉണ്ടായത്.

ഔദ്യോഗിക കണക്ക് പ്രകാരം 2017 മുതല്‍ നാളിതുവരെ 8,12.971 പേരാണ് കേരളത്തില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ വേണ്ടെന്നുവച്ചത്. 2017 ല്‍ 82,606 പേരായിരുന്നു കണക്ഷന്‍ ഉപേക്ഷിച്ചത് എങ്കില്‍ 2021 ല്‍ 2,36.260 പേര്‍ ലാന്‍ഡ് ഫോണ്‍ ഉപേക്ഷിച്ചു. ഈ വര്‍ഷം ഇതുവരെ കണക്ഷന്‍ വേണ്ടെന്ന് വച്ചവരുടെ എണ്ണം 34,000 വും കടന്നു.

ബിഎസ്എന്‍എല്ലും ലാന്‍ഡ് ലൈന്‍ ബിസിനസില്‍ ശ്രദ്ധ പതിപ്പിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. ലാന്‍ഡ് ലൈനിനായി നിയോഗിച്ചിരുന്ന ജീവനക്കാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.