നാരി ശക്തി പുരസ്‌കാരം 2022ന് അപേക്ഷ ക്ഷണിച്ചു

നാരി ശക്തി പുരസ്‌കാരം 2022ന് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നാരി ശക്തി പുരസ്‌കാരം 2022ന് അപേക്ഷ ക്ഷണിച്ചു.

സ്ത്രീകളുടെ ക്ഷേമം മുന്‍നിര്‍ത്തി, സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളില്‍ അവരുടെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി വരുന്നത്.

അപേക്ഷകള്‍ www.awards.gov.in വഴി ഓണ്‍ലൈനായി നല്‍കണം.

അവസാന തീയതി ഒക്ടോബര്‍ 31. ഇതു സംബന്ധിച്ച മാര്‍ഗരേഖ വെബ്സൈറ്റില്‍ ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.