ടെല്‍ അവീവ്: ഗാസയെ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഹമാസിന് സ്വാധീനമില്ലാത്ത തെക്കന്‍ ഗാസയില്‍ ആദ്യം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദേശിക്കുന്നത്.
ഇതിലൂടെ രണ്ട് ലക്ഷത്തോളം പാലസ്തീനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേലില്‍ സന്ദര്‍ശനം തുടരുന്നതിനിടെ ജെ.ഡി വാന്‍സ് പറഞ്ഞു.
അഞ്ച് ലക്ഷത്തോളം ജനങ്ങളുള്ള റഫാ അതിര്‍ത്തി മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. വെടിനിര്‍ത്തല്‍ ലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇസ്രയേലും ഹമാസും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു മറുപടി.
അതിനിടെ ഇസ്രയേല്‍ വീണ്ടും ലബനനില്‍ മിസൈല്‍ ആക്രമണം നടത്തി. ഹിസ്ബുള്ള കേന്ദ്രമായ ഹെര്‍മെലിന് സമീപത്താണ് ഇസ്രയേലിന്റെ ആക്രമണം. വടക്ക് കിഴക്കന്‍ ലെബനനിലെ ഹിസ്ബുള്ള നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന വ്യക്തമാക്കി.