ഡല്‍ഹി പ്രളയ ഭീഷണിയില്‍; യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു

ഡല്‍ഹി പ്രളയ ഭീഷണിയില്‍; യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രളയ ഭീഷണി. യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് രാജ്യതലസ്ഥാനം പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.

ഹരിയാന ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.